ഡി.​കെ.​എം.​എ​സ് ഗ്രൂ​പ്പ് ഗ്ലോ​ബ​ൽ സി.​ഇ.​ഒ ഡോ. ​എ​ൽ.​കെ ന്യൂ​ജാ​ർ, ഡി.​കെ.​എം.​എ​സ് ഫൗ​ണ്ടേ​ഷ​ൻ ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ്
ചെ​യ​ർ​മാ​ൻ പാ​ട്രി​ക് പോ​ൾ എ​ന്നി​വ​ര്‍ എ​ച്ച്.​എ​ല്‍.​എ പ​രി​ശോ​ധ​ന​പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ 

സൗജന്യ എച്ച്.എല്‍.എ പരിശോധനയുമായി ഡി.കെ.എം.എസ് ഫൗണ്ടേഷൻ ഇന്ത്യ

ബംഗളൂരു: 12 വയസ്സിൽ താഴെയുള്ള തലാസീമിയ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ എച്ച്.എല്‍.എ പരിശോധന നല്‍കുമെന്ന് ഡി.കെ.എം.എസ് ഗ്രൂപ്പ് ഗ്ലോബൽ സി.ഇ.ഒ ഡോ. എൽ.കെ. ന്യൂജാർ പറഞ്ഞു. ട്രിനിറ്റിയിലെ താജ് എം.ജി റോഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.അവയവം അല്ലെങ്കിൽ അസ്ഥി മജ്ജ മാറ്റിവക്കലിനുള്ള അനുയോജ്യമായ വെളുത്ത രക്താണുക്കളെ തിരിച്ചറിയുന്ന ജനിതക പരിശോധനയാണ് എച്ച്.എല്‍.എ (ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്‍റിജൻ) ടൈപ്പിങ് ടെസ്റ്റ്.

18നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ ഏതൊരാൾക്കും സ്റ്റെം സെല്‍ ദാതാവാകാം. www.dkms-india.org/register-now എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു സമ്മതപത്രം പൂരിപ്പിക്കുക. തുടർന്ന് കവിളിന്‍റെ ഉള്ളിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധനക്കയക്കും. വീട്ടിലിരുന്ന് തന്നെ സ്വയം സ്രവം ശേഖരിക്കാനുള്ള കിറ്റ് ഓൺലൈനായി ഓർഡർ ചെയ്യാം. 2018ല്‍ 12 ആളുകളുമായി തുടങ്ങിയ ഡി.കെ.എം.എസ് ഫൗണ്ടേഷൻ ഇന്ത്യയില്‍ ഇന്ന് 100 ലധികമാളുകള്‍ ജോലി ചെയ്യുന്നു.

ഇന്ത്യയില്‍ മാത്രം ആയിരത്തിലധികം കുഞ്ഞുങ്ങള്‍ തലാസീമിയ രോഗ ബാധിതരായി പിറന്നുവീഴുന്നു. ഇവര്‍ക്ക് ആവശ്യമായ രീതിയില്‍ സ്റ്റെം സെല്‍ ദാതാക്കളെ ലഭികുന്നില്ല. ജനങ്ങള്‍ക്കിടയില്‍ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ ഈ രംഗത്ത് മാറ്റം കൊണ്ട് വാരാന്‍ സാധിക്കുമെന്ന് ന്യൂജാർ പറഞ്ഞു. ഡി.കെ.എം.എസ് ഫൗണ്ടേഷൻ ഇന്ത്യ എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് പോൾ, ഡോ. ഗോവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - DKMS Foundation India offers free HLA testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.