ടി.എ. ശരവണ
ബംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന ആരോപണവുയമായി മുൻ എം.എൽ.സി ടി.എ. ശരവണ. സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ഭരണകക്ഷിക്കുള്ളിലെ കലഹങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ശരവണ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നിരവധി അനുയായികൾക്ക് മന്ത്രിസഭയിൽ ഉചിതമായ സ്ഥാനങ്ങൾ ലഭിച്ചില്ല എന്നതിനാല്‍ പുതിയ സർക്കാറിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നു. ഹൈകമാൻഡിന്‍റെ സ്വാധീനത്തിലാണ് മുഖ്യമ ന്ത്രി പ്രവർത്തിക്കുന്നതെന്നും ശരവണ ആരോപിച്ചു. ശരവണയുടെ പരാമർശങ്ങളോട് കോൺഗ്രസ് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.