ആകാൻഷ
ബംഗളൂരു: ധർമസ്ഥല സ്വദേശിനിയായ എയ്റോസ്പേസ് എൻജിനീയറെ പഞ്ചാബിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ചാബിലെ ഫഗ്വാരയിലെ കോളജിൽനിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ആകാൻഷയാണ് മരിച്ചത്. മരണവിവരമറിഞ്ഞ് ധർമസ്ഥലയിലെ ബോലാറിൽനിന്ന് മാതാപിതാക്കളായ സുരേന്ദ്ര, സിന്ധുദേവി എന്നിവരുൾപ്പെടെയുള്ള കുടുംബം പഞ്ചാബിലേക്ക് യാത്ര തിരിച്ചു.
ആറു മാസം മുമ്പ് ഡൽഹിയിൽ എയ്റോസ്പേസ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ച ആകാൻഷ അടുത്തിടെ ജപ്പാനിൽ ജോലി നേടിയിരുന്നു. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ലഭിക്കാനാണ് പഞ്ചാബിലേക്ക് വീണ്ടും വന്നത്. സർട്ടിഫിക്കറ്റുകൾ ലഭിച്ച ശേഷം യുവതി കുടുംബവുമായി സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിലെ ദുരൂഹത സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.