Representational Image
Posted On
date_range Updated On
date_range നഞ്ചൻഗുഡിൽ വാഴത്തോട്ടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗുട്ടവാടി വില്ലേജിലെ വാഴത്തോട്ടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗുട്ടവാടി വില്ലേജ് സ്വദേശിനി ശശികല (38) ആണ് മരിച്ചത്.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം പുറത്തുവന്നതിന് പിന്നാലെ, വാഴത്തോട്ടത്തിന്റെ ഉടമ നഞ്ചുണ്ടപ്പ എന്ന സിദ്ധലിംഗപ്പ ഒളിവിലാണ്.
നഞ്ചൻഗുഡ് ഡിവൈ.എസ്.പി രഘു, എസ്.ഐമാരായ ലക്ഷ്മികാന്ത് കോലി, ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.