Posted On
date_range Updated On
date_range പകർപ്പവകാശ ലംഘനം: രാഹുലിന്റെ കേസിനുള്ള സ്റ്റേ നീട്ടി
ബംഗളൂരു: ഭാരത് ജോഡോ യാത്രക്കിടെ കെ.ജി.എഫ് രണ്ട് സിനിമയിലെ ഗാനം പകർപ്പവകാശ നിയമം ലംഘിച്ച് ഉൾപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിക്കെതിരായ കേസിലെ സ്റ്റേ ഹൈകോടതി നീട്ടി. ജയറാം രമേശ്, സുപ്രിയ ശ്രീനേത് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായ എം.ആർ.ടി മ്യൂസിക്കാണ് പരാതി നൽകിയത്. കേസിനാസ്പദമായ വിഡിയോ നീക്കാമെന്ന കോൺഗ്രസിന്റെ ഉറപ്പിന്മേലാണ് നടപടികൾ ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റേ ജൂൺ 23 വരെ നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.