മോദി സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച കോൺസ്റ്റബിൾ മരിച്ചു

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉഡുപ്പി സന്ദർശനത്തിന് മുന്നോടിയായി സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ പഞ്ചനഹള്ളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വിജയ് കുമാർ നായികാണ് (41) മരിച്ചത്.

നവംബർ 28ന് പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി നവംബർ 26ന് അദ്ദേഹം ഉഡുപ്പിയിൽ എത്തിയിരുന്നു. നവംബർ 27ന് രാവിലെ ഡ്യൂട്ടിയിലിരിക്കെ വിജയ് കുമാറിന് അസുഖം വന്നു. ഛർദ്ദിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയെങ്കിലും നില വഷളാവുകയും നവംബർ 29ന് വൈകീട്ട് അദ്ദേഹം മരിക്കുകയും ചെയ്തു. ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തു.

Tags:    
News Summary - Constable assigned to Modi's security duty dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.