Posted On
date_range Updated On
date_range രാമായണ പാരായണ സമാപനം
ബംഗളൂരു: ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന രാമായണ പാരായണ സമാപന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. ചടങ്ങുകൾക്ക് വിപിൻ ശാന്തി, ആദിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.
വനിത വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ നേതൃത്വം നൽകി. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, പ്രസിഡന്റ് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ട്രഷറർ സി.കെ. കിഷോർ, ജോയന്റ് ട്രഷറർ എ.ബി. അനൂപ്, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. രാവിലെ 11ന് കർപ്പൂര ആരതിയോടെയും പ്രസാദ വിതരണത്തോടെയും ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.