കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

വോ​ട്ട് അ​ധി​കാ​ർ റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ബി​ഹാ​റി​ൽ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന വോ​ട്ട് അ​ധി​കാ​ർ റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വെ​ള്ളി​യാ​ഴ്ച ബി​ഹാ​റി​ലേ​ക്ക് തി​രി​ച്ചു. യു.​പി​യി​ലെ ഗോ​ര​ക്പു​രി​ലേ​ക്ക് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത സി​ദ്ധ​രാ​മ​യ്യ അ​വി​ടെ​നി​ന്ന് ബി​ഹാ​റി​ലെ ഗോ​പാ​ൽ ഗ​ഞ്ചി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം എത്തി.

മ​ന്ത്രി​മാ​രാ​യ ഡോ. ​ജി. പ​ര​മേ​ശ്വ​​ര, കെ.​ജെ. ജോ​ർ​ജ്, ബി.​ഇ​സ​ഡ്. സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ, സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി, കെ. ​സു​ധാ​ക​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ന​സീ​ർ അ​ഹ​മ്മ​ദ്, നി​യ​മോ​പ​ദേ​ശ​ക​ൻ പൊ​ന്ന​ണ്ണ, നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ ചീ​ഫ് വി​പ്പ് സ​ലിം അ​ഹ​മ്മ​ദ്, എം.​എ​ൽ.​സി​മാ​രാ​യ ബി.​കെ. ഹ​രി​പ്ര​സാ​ദ്, സി​ദ്ധ​രാ​മ​യ്യ​യു​​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. 

Tags:    
News Summary - Chief Minister Siddaramaiah in Bihar to participate in voter rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.