Posted On
date_range Updated On
date_range ‘മുഖ്യമന്ത്രി ചന്ദ്രു’ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ
ബംഗളൂരു: ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷനായി ‘മുഖ്യമന്ത്രി ചന്ദ്രു’ എന്ന എച്ച്.എൻ. ചന്ദ്രശേഖറിനെ നിയമിച്ചു. ഈ പദവി വഹിച്ചിരുന്ന പൃഥ്വി റെഡ്ഡി ദേശീയ ജോയന്റ് സെക്രട്ടറിയായതോടെയാണ് ഒഴിവുവന്നത്. മുൻ എം.എൽ.എയായ ചന്ദ്രശേഖർ അറിയപ്പെടുന്ന നാടകനടൻകൂടിയാണ്.
അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയ ‘മുഖ്യമന്ത്രി’ എന്ന നാടകത്തിൽ നായകവേഷം ചെയ്ത് ശ്രദ്ധേയനായ അദ്ദേഹം പിന്നീട് അതേ പേരിൽ അറിയപ്പെടുകയായിരുന്നു. ആപ്പിന്റെ കർണാടക ഓർഗനൈസിങ് സെക്രട്ടറിമാരായി ബി.ടി. നാഗണ്ണ, അർജുൻ പരപ്പ ഹാലാഗിഗൗഡർ എന്നിവരെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.