Posted On
date_range Updated On
date_range ട്രെയിൻ സമയക്രമത്തിൽ മാറ്റം
മംഗളൂരു: നവംബർ 25ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ -നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ് (16649) 30 മിനിറ്റ് വൈകി പുലർച്ചെ 5.35ന് പുറപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടുന്ന ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ -മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22637) അര മണിക്കൂർ വൈകിയോടും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ -മഡ്ഗാവ് ജങ്ഷൻ എക്സ്പ്രസ് (06602) 30 മിനിറ്റ് വൈകി പുലർച്ചെ ആറിന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.