Posted On
date_range Updated On
date_range ബസ് സർവീസിന് സ്വീകരണം
ഗൂഡല്ലൂർ: ഡിപ്പോയിൽ നിന്ന് മച്ചിക്കൊല്ലി ദേവർഷോലയിലേക്ക് സർവീസ് ആരംഭിച്ച ബസിന് ജനപ്രതിനിധികളും നാട്ടുകാരും സ്വീകരണം നൽകി. ഗൂഡല്ലൂരിൽ നിന്ന് രാവിലെ 10.45ന് മൺവയൽ, മച്ചികൊല്ലി, മട്ടം, ഒറ്റുവയൽ വഴി ദേവർഷോലയിലേക്കും തിരിച്ച് 11.45 ന് ദേവർഷോലയിൽ നിന്നും അതേ റൂട്ടിൽ ഗൂഡല്ലൂരിലേക്കും ദിവസവും ഒരു സർവീസ് ആരംഭിച്ചു. ബൊസ്പറ, പുഴംപട്ടി, മച്ചികൊല്ലി, മട്ടം, ഒറ്റുവയൽ എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഗൂഡല്ലൂരിലേക്കും ദേവർഷോലയിലേക്കും പോകുന്നതിനും സൗകര്യമാണ് ഈ സർവീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.