Posted On
date_range Updated On
date_range ബസപകടം; ‘കാന്താര’യിലെ താരങ്ങൾക്ക് പരിക്ക്
മംഗളൂരു: കന്നട ആക്ഷൻ ത്രില്ലർ ‘കാന്താര’യിലെ ജൂനിയർ താരങ്ങള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. ഉഡുപ്പിക്കടുത്ത ജഡ്കലിലാണ് അപകടം. മുടൂരില്‍ ചിത്രീകരണം പൂർത്തിയാക്കി ജൂനിയർ ആർട്ടിസ്റ്റുകളുമായി കൊല്ലൂരിലേക്കു മടങ്ങും വഴി ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ജഡ്കലിലും കുന്താപുരത്തുമുള്ള ആശുപത്രികളിലെത്തിച്ചു. 20 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തൂടർന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവെച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.