ഗുണ്ടൽപേട്ടിൽ ബസ് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ കുഴിയിലേക്ക് പതിച്ചപ്പോൾ
Posted On
date_range Updated On
date_range ഗുണ്ടൽപേട്ടിൽ ബസപകടം; 13 പേർക്ക് പരിക്ക്
ബംഗളൂരു: ഗുണ്ടൽപേട്ടിൽ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് പതിച്ച് 13 യാത്രക്കാർക്ക് പരിക്ക്. കുന്ദകരെയിൽനിന്ന് യെരിയൂർ വഴി ഗുണ്ടൽപേട്ടിലേക്ക് വരുകയായിരുന്ന കർണാടക ആർ.ടി.സിയുടെ ബസാണ് അപകടത്തിൽപെട്ടത്. സ്റ്റിയറിങ് റോഡ് പൊട്ടിയാണ് അപകടം. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിലും പിന്നീട് ചാമരാജ് നഗർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുണ്ടൽപേട്ട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.