Posted On
date_range Updated On
date_range കൈക്കൂലി: വനം വകുപ്പ് ക്ലർക്ക് അറസ്റ്റിൽ
മംഗളൂരു: കുന്താപുരം വനം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫിസ് ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ബി. മഞ്ജുനാഥ പൂജാരിയാണ് 15,000 രൂപ കൈപ്പറ്റുമ്പോൾ പിടിയിലായത്.
വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള വാഹനം വിട്ടുകിട്ടാനുള്ള നടപടികൾ നീക്കാൻ ആലൂരിലെ ആദിത്യയിൽനിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നൽകാൻ കൂട്ടാക്കാത്ത വാഹനം ഉടമ ലോകായുക്തക്ക് പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം അടയാളപ്പെടുത്തി നൽകിയ നോട്ടുകൾ കൈപ്പറ്റിയ ക്ലർക്കിനെ കൈയോടെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.