Posted On
date_range Updated On
date_range കൈക്കൂലി: സെൻസർ ബോർഡ് ഉദ്യോഗസ്ഥൻ സി.ബി.ഐ പിടിയിൽ
ബംഗളൂരു: കൈക്കൂലിക്കേസിൽ സെൻസർ ബോർഡ് റീജനൽ ഉദ്യോഗസ്ഥനടക്കം മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സെൻട്രൽ ഫിലിം ബോർഡ് ബംഗളൂരു ഓഫിസിലെ പ്രശാന്ത് കുമാർ, പൃഥ്വിരാജ്, രവി എന്നിവരാണ് അറസ്റ്റിലായത്.
സിനിമയിലെ സബ്ടൈറ്റിലിലെ ചെറിയ പ്രശ്നം പരിഹരിക്കാൻ 12,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. സിനിമ നിർമാതാവിന്റെ പരാതിയിലാണ് നടപടി. ആദ്യം 15,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 12,000 ആയി കുറച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.