Posted On
date_range Updated On
date_range കർണാടക ആർ.ടി.സി ബ്രാൻഡ് നെയിം, ഗ്രാഫിക്സ് ഡിസൈനിങ് മത്സരം
ബംഗളൂരു: കർണാടക ആർ.ടി.സിയുടെ പുതിയ രണ്ടു മോഡൽ ബസുകൾക്ക് ബ്രാൻഡ് നെയിമും ഗ്രാഫിക്സ് ഡിസൈനിങ്ങും ക്ഷണിച്ചു. ബി.എസ് സിക്സ് 9600 വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ്, ഒലക്ട്ര ഇലക്ട്രിക് ബസ് എന്നിവയുടെ ടാഗ് ലൈനോടെയുള്ള ബ്രാൻഡ് നെയിം, ഗ്രാഫിക്സ് എന്നിവയാണ് സമർപ്പിക്കേണ്ടത്. മികച്ച ബ്രാൻഡ് നെയിമും ടാഗ് ലൈനും സമർപ്പിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. മികച്ച ഗ്രാഫിക്സിന് 25,000 രൂപയാണ് ഒന്നാം സമ്മാനം. അയക്കേണ്ട വിലാസം: cpro@ksrtc.org. ട്വിറ്ററിൽ KSRTC-Journeys എന്ന അക്കൗണ്ടിലും ഫേസ്ബുക്കിൽ , KSRTC.Karnataka എന്ന അക്കൗണ്ടിലും നിർദേശങ്ങൾ സമർപ്പിക്കാം. അവസാന തീയതി: ഡിസംബർ അഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.