ബോംബ് സ്ക്വാഡ് ഓട്ടോറിക്ഷയിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ബോംബ് പേടിയോടെ ഓട്ടോയുമായി ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ
ബംഗളൂരു: അജ്ഞാതൻ ഉപേക്ഷിച്ച ബാഗിൽ ബോംബുണ്ടെന്ന് പേടിച്ച് ഓട്ടോയുമായി ഡ്രൈവർ ജയനഗർ പൊലീസ് സ്റ്റേഷനിൽ എത്തി. ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോൾ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവർ ഉടൻ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് എതിർവശത്തുള്ള ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് സ്ക്വാഡ് പരിശോധിച്ചപ്പോൾ ഓട്ടോയുടെ പിൻസീറ്റിൽനിന്ന് രണ്ട് ബാഗുകൾ കണ്ടെത്തി. ബാഗ് തുറന്നപ്പോൾ ഡ്രില്ലിങ് മെഷീന്റെ സ്പെയർ പാർട്സ് മാത്രമാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.