പ്രശാന്ത് നായ്ക്
Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകൻ കിണറിൽ മരിച്ച നിലയിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ വിട്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരാജെയിൽ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.ബി.ജെ.പി പ്രവർത്തകനും പെരാജെ യുവവേദി സെക്രട്ടറിയുമായ പ്രശാന്ത് നായ്ക് (29) ആണ് മരിച്ചത്.
പ്രശാന്തിന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച നടന്നിരുന്നു.വീട്ടിൽ എല്ലാവരും രാത്രി വൈകിയാണ് ഉറങ്ങിയത്.വ്യാഴാഴ്ച പ്രശാന്തിനെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് യുവാവ് വിവാഹിതനായത്.കിണറിൽ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് വിട്ല പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.