Posted On
date_range Updated On
date_range ബംഗളൂരു നഗരത്തിൽ വീണ്ടും പുലിഭീതി
ബംഗളൂരു: ബൊമ്മനഹള്ളി ഇൻഡസ്ട്രിയൽ ഭാഗത്ത് ഭീതി പരത്തിയ പുലിയെ നവംബർ ഒന്നിന് വനപാലകർ വെടിവെച്ചുകൊന്നതിന്റെ ആശ്വാസം വിടുംമുമ്പേ നഗരത്തിൽ വീണ്ടും പുലിഭീതി.
ഒരു പുലിയെ എ.ഇ.സി.എസ് ലേഔട്ട്, എം.എസ് ധോണി ഗ്ലോബൽ സ്കൂൾ എന്നിവയുടെ പരിസരങ്ങളിലും മറ്റൊന്നിനെ നൈസ് റോഡ് ഭാഗത്തെ ചിക്കതൊഗുരു ഭാഗത്തുമാണ് കണ്ടത്. ഇവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് കൊന്ന പുലിയേക്കാൾ പ്രായം കുറഞ്ഞ പുലിയെയാണ് വീണ്ടും കണ്ടതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തേ സിങ്ങസാന്ദ്രയിലെ കുഡ്ലു ഗേറ്റിനു സമീപം കണ്ടെത്തിയ പുലിയെയാണ് നവംബർ ഒന്നിന് വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.