ബംഗളൂരു: മംഗളൂരു നഗരത്തിലെ മറോളിയിൽ ഞായറാഴ്ച സംഘടിപ്പിച്ച ഹോളി ആഘോഷത്തിനുനേരെ ബജ്റംഗ് ദൾ ആക്രമണം. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാർ ഒത്തുചേരുന്നു എന്നുപറഞ്ഞാണ് ബജ്റംഗ് ദൾ അക്രമികൾ പരിപാടി അലങ്കോലമാക്കിയത്.
‘രംഗ് ദെ ബർസ’ എന്നുപേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറിയ സംഘം ഡി.ജെ പാർട്ടിക്കായി ഏർപ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയിൽ വിതറാൻ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചു.
സംഘാടകരായ യുവാക്കളെ മർദിച്ചതായും പരാതിയുണ്ട്. ആക്രമണത്തെ തുടർന്ന് ആഘോഷ പരിപാടികൾ തുടരാനാവാതെ പങ്കെടുക്കാൻ എത്തിയവർ മടങ്ങി.സ്ഥലത്തെത്തിയ പൊലീസ് ഏഴു ബജ്റംഗ് ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗണേശ് അത്താവർ, കെ.ജയ്, വി.പ്രശാന്ത്, എം. ബാലചന്ദർ, കെ.അജയ്, സി. ചിരാഗ്, എം. മിഥുൻ എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.