ട്രാക്ക് ഫോഴ്സ് സ്പോർട്സ് ക്ലബ് ഇലക്ട്രോണിക് സിറ്റിയുടെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷമീർ മാറത്തഹള്ളി, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ
ബാഡ്മിന്റൺ ടൂർണമെന്റും സ്പോർട്സ് ക്ലബ് ഉദ്ഘാടനവും
ബംഗളൂരു: ട്രാക്ക് ഫോഴ്സ് സ്പോർട്സ് ക്ലബ് ഇലക്ട്രോണിക് സിറ്റിയുടെ നേതൃത്വത്തിൽ ‘സ്മാഷ് 24’ ബാഡ്മിന്റൺ ടൂർണമെന്റ് നടന്നു. ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 20ലേറെ ടീമുകൾ പങ്കെടുത്തു.
പുരുഷന്മാരുടെ സിംഗ്ൾസ്, ഡബ്ൾസ്, വനിതകളുടെ ഡബ്ൾസ്, കിഡ്സ് ഡബ്ൾസ് എന്നീ കാറ്റഗറികളിലായി വാശിയേറിയ മത്സരങ്ങൾ നടന്നു. ടൂർണമെന്റിനോടനുബന്ധിച്ച് ട്രാക്ക് ഫോഴ്സ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷമീർ മാറത്തഹള്ളി നിർവഹിച്ചു. ക്ലബിന്റെ ലോഗോ പ്രകാശനം ഷമീർ മാറത്തഹള്ളി, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ഖുത്തുബ് അധ്യക്ഷത വഹിച്ചു. മടിവാള ഏരിയ പ്രസിഡന്റ് ഷിനാദ്, വനിത യൂനിറ്റ് പ്രസിഡന്റ് ആമിന എന്നിവർ ആശംസ നേർന്നു. ക്ലബ് പ്രസിഡന്റ് ഷാമിൽ സ്വാഗതവും സെക്രട്ടറി സാജിദ് നന്ദിയും പറഞ്ഞു. ബൊമ്മസാന്ദ്ര മൈത്രി സ്പോർട്സ് ആൻഡ് വെൽനസിൽ നടന്ന പരിപാടിക്ക് ആസിഫ്, സാലിഹ്, അൻസാരി, സിറാജ്, ഷെൽജി, ഫർഹീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.