Posted On
date_range Updated On
date_range ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ മരിച്ചു
മംഗളൂരു: കൊക്കട കെമ്പക്കോടിനടുത്ത് ഓട്ടോറിക്ഷ ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചു. കെമ്പക്കോടിൽ താമസിക്കുന്ന കെ. ശരത് കുമാറാണ് (36) മരിച്ചത്. പതിവുപോലെ ചൊവ്വാഴ്ച രാവിലെ തന്റെ ഓട്ടോറിക്ഷയിൽ വിദ്യാർഥികളെ സ്കൂളിൽ ഇറക്കിയ ശരത് കുമാർ തിരികെ വരുമ്പോൾ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ കൊക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.