മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായ വിവിധ നഗരക്കാഴ്ചകൾ കാണാനായി ഒരുക്കിയ അംബാരി ബസുകൾ ഏറെ ജനപ്രിയം. ഡബിൾ ഡക്കർ ബസുകളിൽ 45 പേർക്ക് യാത്ര ചെയ്യാം. ബസിന് മുകളിൽ തുറന്ന ഭാഗത്ത് 20 സീറ്റുകളും താഴെ ബസിനകത്ത് 25 സീറ്റുകളുമാണുള്ളത്.
മുകളിൽ കയറണമെങ്കിൽ ഒരാൾക്ക് 500 രൂപയാണ്. താഴെ 250ഉം. ആകെ ആറു ബസുകളാണുള്ളത്. നഗരത്തിൽ നീളത്തിലുള്ള അലങ്കാര വെളിച്ചം ദസറയുടെ മുഖ്യ ആകർഷണമാണ്. ഇതടക്കമുള്ള കാഴ്ചകൾ തടസ്സമില്ലാതെ ആസ്വദിക്കാൻ ബസ് യാത്രയിൽ കഴിയും. നഗരത്തിലെ മോശം റോഡുകൾ, തിരക്ക് എന്നിവ മൂലം പ്രായമായവരടക്കം നഗരക്കാഴ്ചകൾ കാണാൻ അംബാരി ബസുകളെ ആശ്രയിക്കുന്നുണ്ട്.
വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് അംബാരി ബസുകൾ ഓടുന്നത്. https://www.kstdc.co എന്ന സൈറ്റിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സംസ്ഥാന ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (കെ.എസ്.ടി.ഡി.സി) ബസ് സർവിസ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്ക് വൻ ഡിമാന്റാണ്. അടുത്ത എട്ടുദിവസത്തേക്കുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. ദസറ 24ന് സമാപിക്കുമെങ്കിലും നവംബർ നാലു വരെ ദീപാലങ്കാരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.