ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്കോളർഷിപ് വിതരണം
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിർവഹിക്കുന്നു
മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ്പുമായി എ.ഐ.കെ.എം.സി.സി
ബംഗളൂരു: സാമൂഹിക വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങളില്‍നിന്നുള്ള മിടുക്കരായ വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി. ബംഗളൂരുവിലെ ചേരിപ്രദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും താമസിക്കുന്ന 150 വിദ്യാർഥികള്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുന്നത്.
ഫ്രേസര്‍ ടൗണിലെ ഹോട്ടലില്‍ നടന്ന സ്കോളര്‍ഷിപ് വിതരണ ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു. അഡ്വ. ഫൈസല്‍ ബാബു, അഹ്മദ് സാജു, അബ്ദുറഹ്മാന്, നാസര്‍ സേവറി, ഇബ്രാഹിം ബേവിഞ്ച, ബാബു ചേളാരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.