Posted On
date_range Updated On
date_range മൈസൂരുവിൽ ബൈക്കപകടം; യുവാവ് മരിച്ചു
ബംഗളൂരു: മൈസൂരു ഔട്ടർറിങ്റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാണ്ഡ്യ അന്നപൂർണേശ്വരി നഗർ സ്വദേശി എം. മനോജാണ് മരിച്ചത്. കലഹള്ളിയിലെ റിലയൻസ് ഔട്ട് ലെറ്റ് ജീവനക്കാരനായിരുന്നു. സഹൃത്തിനൊപ്പം ബൈക്കിന് പിറകിൽ യാത്രചെയ്യവെയാണ് അപകടം. രണ്ട് ബൈക്കുകളിലായി മനോജിനെ കുടാതെ, ദീപു, ദർശൻ, അഭിഷേക് എന്നീ സുഹൃത്തുക്കളും യാത്രക്കുണ്ടായിരുന്നു. ദീപുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വി.വി പുരം ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.