ആഷിക
Posted On
date_range Updated On
date_range പിന്നോട്ടുനീങ്ങിയ വാനിനടിയിൽപെട്ട് പിഞ്ചുബാലികക്ക് ദാരുണാന്ത്യം
മംഗളൂരു: പൊടുന്നനെ പിറകോട്ട് നീങ്ങിയ ടെമ്പോ വാനിനടിയിൽപെട്ട് പിഞ്ചു ബാലികക്ക് ദാരുണാന്ത്യം. ബണ്ട്വാളിനടുത്ത ടിപ്പു നഗർ ലൊറേട്ടൊ പദവിലുണ്ടായ അപകടത്തിൽ ഫറങ്കിപേട്ട പട്ടനബയിലുവിലെ ഉനൈസിന്റെ മകൾ ആഷികയാണ് (മൂന്ന്) മരിച്ചത്. വല്യുമ്മയുടെ വീടിനുപുറത്ത് കളിക്കുകയായിരുന്നു കുട്ടി. അമ്മാവന്റെ നിർത്തിയിട്ട ടെമ്പോ പെട്ടെന്ന് പിന്നോട്ടുനീങ്ങി കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബണ്ട്വാൾ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.