Posted On
date_range Updated On
date_range അബ്ദുറഹ്മാൻ വധം: ഒരാൾകൂടി അറസ്റ്റിൽ
മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ കൽപന കഗുഡ്ഡെയിൽ മേയ് 27ന് നടന്ന അബ്ദുറഹ്മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതു ഗ്രാമത്തിൽ താമസിക്കുന്ന സച്ചു റോട്ടിഗുഡ്ഡെ (32) എന്ന സച്ചിൻ ആണ് അറസ്റ്റിലായത്.
ബണ്ട്വാൾ റൂറൽ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.