‘ചൂലാണ്​ പരിഹാരം’ ആം ആദ്​മി കാമ്പയിൻ നാ​ളെ മുതൽ

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആം ​ആ​ദ്​​മി പാ​ർ​ട്ടി കാ​മ്പ​യി​ൻ ഫെ​ബ്രു​വ​രി 15ന് ആ​രം​ഭി​ക്കും. ‘ചൂ​ലാ​ണ്​ പ​രി​ഹാ​രം’ എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യാ​ത്ര​യോ​ടെ​യാ​ണ്​ കാ​മ്പ​യി​ൻ തു​ട​ങ്ങു​ക​യെ​ന്ന്​ സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ മോ​ഹ​ൻ ദ​സ​രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക്രാ​ന്തി വീ​ര സ​​ങ്കൊ​ള്ളി രാ​യ​ണ്ണ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ​നി​ന്ന്​ ഫെ​ബ്രു​വ​രി 15നാ​​ണ്​ യാ​ത്ര തു​ട​ങ്ങു​ക. ശു​ചി​ത്വം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ​വൈ​ദ്യു​തി തു​ട​ങ്ങി​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ്​ ക​ർ​ണാ​ട​ക നേ​രി​ടു​ന്ന​ത്. ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ ആ​ശ​യ​ങ്ങ​ളും ന​യ​നി​ല​പാ​ടു​ക​ളും കൊ​ണ്ടേ ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യൂ. ഇ​ക്കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​നാ​ണ്​ ഈ പ്ര​മേ​യം സ്വീ​ക​രി​ച്ച​ത്. ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ എ​സ്​ എ​ന്നി​വ​യു​ടെ ഭ​ര​ണ​ത്തി​ന്​ കീ​ഴി​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി. ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്​​മി ഭ​ര​ണ​ നേ​ട്ട​ങ്ങ​ൾ ക​ർ​ണാ​ട​ക​ ജ​ന​ങ്ങ​ൾ അ​റി​യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Aam Aadmi campaign begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.