representational image
Posted On
date_range Updated On
date_range ടാങ്കിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു
മംഗളൂരു: ഉത്തര കന്നട ജില്ലയിൽ മുണ്ടുഗോഡ് ലക്കോളിയിലെ ചൂളയിൽ വെള്ളം നിറച്ച ടാങ്കിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഇന്ദോർ സ്വദേശിയായ ചൂളയിലെ വനിത തൊഴിലാളിയുടെ മകൾ മന്വിത മല്ലികാർജുൻ ആണ് മരിച്ചത്.
മാതാവിനൊപ്പം ചൂളയിൽ വന്ന കുട്ടി കളിക്കുന്നതിനിടെ ടാങ്കിൽ വീഴുകയായിരുന്നു. തൊഴിലാളികൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിക്കാൻ വൈമുഖ്യം കാണിച്ച ആശുപത്രി അധികൃതർ കിംസ് ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോവാൻ നിർദേശിച്ചതായും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.