മുഹമ്മദ് സർഫറാസ്
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാലാം ദിവസം പിടിയിൽ, പ്രതിക്ക് പ്രായം 22, കേസുകൾ എട്ട്
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും കുട്ടിയേയും പൊലീസ് കണ്ടെത്തി.സംഭവത്തിൽ പോക്സോ കേസ് ചുമത്തി പ്രതി മംഗളൂരു കസബ ബങ്കരയിലെ മുഹമ്മദ് സർഫറാസ് എന്ന ചപ്പുവിനെ(22) മംഗളൂരു പണമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.ഇൻസ്പെക്ടർ ജെ.പി.സോമശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ കേന്ദ്രത്തിൽ നിന്ന് ഇരുവരേയും തിങ്കളാഴ്ച പിടികൂടി.അറസ്റ്റിലായ യുവാവ് ദക്ഷിണ കന്നട,ഉടുപ്പി ജില്ലകളിലായി ലൈംഗിക അതിക്രമം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.പണമ്പൂർ,കങ്കനാടി, മംഗളൂരു നോർത്ത്, ബൈന്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.