Posted On
date_range Updated On
date_range ബി.എം.ടി.സി ബസിൽ വയോധികന് മർദനം
ബംഗളൂരു: ബി.എം.ടി.സി ബസിൽ വയോധികന് സഹയാത്രികരുടെ മർദനം. കൊമ്മഘട്ട ജങ്ഷനിൽനിന്ന് നന്ദിനി ലേഔട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ കൊട്ടിഗെ പാളയയിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
സ്റ്റോപ്പിന് സമീപം ബസ് നിർത്താൻ വയോധികൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താതെ വാഹനം മുന്നോട്ടെടുത്തു. ഇതു വയോധികൻ ചോദ്യം ചെയ്തതോടെ രണ്ടു യാത്രക്കാർ വിഷയത്തിലിടപെടുകയും ഇയാളെ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.