Posted On
date_range Updated On
date_range ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ
ബംഗളൂരു: സ്വകാര്യ സ്കൂളിലെ 10 വയസ്സുള്ള ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 65കാരനായ പ്രിൻസിപ്പൽ അറസ്റ്റിൽ. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി.
ഓർമപ്രശ്നങ്ങളുള്ള വിദ്യാർഥിനി വ്യാഴാഴ്ച സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നപ്പോൾ സ്വകാര്യഭാഗത്തുനിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപെട്ട മാതാവ് വർത്തൂറിലെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രി അധികൃതരാണ് വർത്തൂർ പൊലീസിൽ അറിയിച്ചത്.
വ്യാഴാഴ്ച രാവിലെ 11നും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് സംഭവം. സ്കൂളിന് അടുത്തുള്ള തന്റെ വീട്ടിലേക്ക് വിദ്യാർഥിനിയെ കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. 10 വർഷമായി ഇയാൾ പ്രിൻസിപ്പലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.