സാലിഗ്രാമിൽ ബസ് അപകടത്തിൽപ്പെട്ട നിലയിൽ
Posted On
date_range Updated On
date_range ബസ് നിയന്ത്രണംവിട്ട് 30 യാത്രക്കാർക്ക് പരിക്ക്
ബംഗളൂരു: മൈസൂരു സാലിഗ്രാമിൽ കർണാടക ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് കൃഷിയിടത്തിലേക്ക് കയറിയുണ്ടായ അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. സ്റ്റിയറിങ്ങിനുണ്ടായ തകരാറാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം.
കെ.ആർ. നഗർ-സാലിഗ്രാമ റോഡിൽ സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം ചളിയിൽ പൂണ്ടാണ് നിന്നത്. ബസ് നിയന്ത്രണംവിട്ട് 30 യാത്രക്കാർക്ക് പരിക്ക്പലരും ജനലിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.