107 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: ആന്ധ്രപ്രദേശില്‍നിന്ന് പിക്അപ് വാനില്‍ കൊണ്ടുവരുകയായിരുന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം (36), പെര്‍ള അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ ഷരീഫ് (52) എന്നിവരെയാണ് കാസര്‍കോട് ​ നാർകോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്​ച രാത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിക്അപ് വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 107 കിലോ കഞ്ചാവ് കണ്ടെടുത്തത്. 

Tags:    
News Summary - 107 kg of drugs seized; Two people got arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.