ജലസേചന ഉപകരണങ്ങൾ വിതരണം ചെയ്തു

ഊട്ടി: ജില്ല കാർഷിക വകുപ്പി​െൻറ ആഭിമുഖ്യത്തിൽ കർഷകർക്ക് . കെങ്കരൈ ഗ്രാമപഞ്ചായത്തിലെ മേട്ടുക്കൽ നടന്ന ചടങ്ങിൽ 116 കർഷകർക്ക് സ്പ്രിങ്ളർ പൈപ്പുകളടക്കമുള്ള ജലസേചന ഉപകരണങ്ങളാണ് സൗജന്യമായി വിതരണം ചെയ്തത്. കലക്ടർ ഇന്നസ​െൻറ് ദിവ്യ വിതരണോദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരവധി സഹായ പദ്ധതികൾ നടപ്പാക്കിവരുന്നതായി കലക്ടർ പറഞ്ഞു. തേനീച്ച വളർത്തലിനുള്ള കൂട് നിർമിച്ചുനൽകിയ സ്ഥാപനത്തിനുള്ള ചെക്കും നൽകി. കൂനൂർ എം.എൽ.എ ശാന്തിരാമു, ഹോർട്ടികൾചർ ഡയറക്ടർ ശിവസുബ്രമണിരാജ്, അഡി. ഡയറക്ടർ മീരാബായ്, കൃഷി ഒാഫിസർ ചന്ദ്രൻ, തഹസിൽദാർ രവി, ബി.ഡി.ഒ ജനാർദനൻ, പട്ടികജാതി ക്ഷേമവകുപ്പ് ജില്ല ഒാഫിസർ മണിവേൽ എന്നിവർ പങ്കെടുത്തു. GDRAGRI: കെങ്കരൈ ഗ്രാമപഞ്ചായത്തിലെ മേട്ടുക്കൽ നടന്ന പരിപാടിയിൽ കർഷകർക്ക് ജലസേചന ഉപകരണങ്ങൾ കലക്ടർ ഇന്നസ​െൻറ് ദിവ്യ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.