തെപ്പക്കാടിൽ വിനായക ചുതുർഥി ആഘോഷിച്ചു

ഗൂഡല്ലൂർ: മുതുമല തെപ്പക്കാട് ആനക്യാമ്പിൽ വിനായക ചതുർഥി ആഘോഷിച്ചു. ക്യാമ്പിലെ ഗജവീരന്മാരും കേരളത്തിൽനിന്ന് കുങ്കി പരിശീലനത്തിനെത്തിയ നീലകണ്ഠൻ, സുരേന്ദ്രൻ, സൂര്യ എന്നീ ആനകളും ആഘോഷത്തി​െൻറ ഭാഗമായി നടന്ന പൂജയിൽ പങ്കെടുത്തു. വിനായക ക്ഷേത്രത്തിൽ നടന്ന പൂജക്കുശേഷം ആനയൂട്ടും നടത്തി. തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രഘുനാഥ്, കേരള സ്റ്റേറ്റ് പി.സി.സി.എഫ് പി.കെ. കേശവൻ, പാലക്കാട് വൈൽഡ് ലൈഫ് വാർഡൻ അൻജൻകുമാർ, വയനാട് അസി വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സജ്ന, കോഴിക്കോട് ൈഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ദിനേഷ്കുമാർ, വയനാട് റേഞ്ചർ രമ്യ, ടാൻടീ ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി, മുതുമല കടുവാ സങ്കേത ഡയറക്ടർ ഉലകനാഥൻ, ഡി.ഡി. പുഷ്പാകരൻ, മുതുമല ടൈഗർ റിസർവ് ജെ.ഡി ഡോ. മനോഹരൻ എന്നിവർ സംബന്ധിച്ചു. GDR VINAYAKAR വിനായക ചതുർഥി ആഘോഷത്തി​െൻറ ഭാഗമായി തെപ്പക്കാട് ആനക്യാമ്പിൽ നടന്ന വളർത്താനകളുടെ പൂജ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.