മെഡിക്കൽ ക്യാമ്പ്

ദേവർഷോല: ജില്ല ഭരണകൂടവും റെഡ്േക്രാസ് സൊസൈറ്റിയും സംയുക്തമായി ശുചീകരണ തൊഴിലാളികൾക്ക് സംഘടിപ്പിച്ചു. ഗൂഡല്ലൂർ ആർ.ഡി.ഒ മുരുകയ്യ ഉദ്ഘാടനം ചെയ്തു. ഡോ. മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘം രോഗികളെ പരിശോധിച്ചു. ദേവർഷോല, ഗൂഡല്ലൂർ, നെല്ലിയാളം, നെലാക്കോട്ട, ചേരങ്കോട്, ഓവാലി, ശ്രീമധുര ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ 300 തൊഴിലാളികൾ പെങ്കടുത്തു. GDR CAMP ദേവർഷോലയിൽ നടന്ന പഞ്ചായത്തുകളിലെ ശുചീകരണ വിഭാഗം തൊഴിലാളികൾക്കുള്ള ഇഞ്ചി കർഷകർക്ക് നഷ്ടപരിഹാരം നൽകണം ഗൂഡല്ലൂർ: മഴമൂലം നഷ്ടത്തിലായ ഇഞ്ചി കർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ പതിവിൽ കവിഞ്ഞ മഴയാണ് നീലഗിരിയുടെ പലഭാഗത്തും പെയ്തത്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ കൃഷിയിറക്കിയ കർഷകർക്ക് ഈ മഴ കനത്തി കൃഷിനാശമാണ് വരുത്തിയത്. കാർഷിക വകുപ്പിന് കീഴിൽ കർഷകർക്ക് കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.