വെങ്ങപ്പള്ളി: പട്ടികവർഗ ഉപപദ്ധതി പ്രകാരം വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടയോട്ടുമ് മൽ കോളനിയിൽ നിർമിച്ച കുടിവെള്ള പദ്ധതി നിലച്ചത് കുടുംബങ്ങൾക്ക് ദുരിതമാകുന്നു. കു ടിവെള്ള പദ്ധതി പ്രകാരം നിർമിച്ച കിണർ മലിനമായതാണ് കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങാനിടയാക്കുന്നത്. 18 കുടുംബങ്ങൾ താമസിക്കുന്ന ഓടയോട്ടുമ്മൽ പ്രദേശത്ത് 2008-2009 വർഷത്തിലാണ് ലക്ഷങ്ങൾ മുടക്കി ജില്ല പഞ്ചായത്ത് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്.
സമീപത്തെ കിണറിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കുടുംബങ്ങൾ ഉപയോഗിച്ച പദ്ധതി കുറെ കാലം നടന്നെങ്കിലും കിണർ മലിനമായതോടെ ഇവയുടെ പ്രവർത്തനം അവതാളത്തിലായി. കിണർ ശുചീകരണ പ്രവർത്തനങ്ങൾ മാസങ്ങളായി നടക്കാതായതോടെ പദ്ധതിയുടെ ഭാഗമായി നിർമിച്ച പമ്പ് ഹൗസും മോട്ടോറുകളും നോക്കുകുത്തിയായി. കിണർ ശുചീകരിച്ച് കുടിവെള്ള പദ്ധതി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.