ഓടയോട്ടുമ്മൽ കുടിവെള്ള പദ്ധതി നിലച്ചു; കുടുംബങ്ങൾ ദുരിതത്തിൽ 

  • 2008-2009 ലാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ദ്ധ​തി സ്​​ഥ​ാപി​ച്ച​ത് 

12:14 PM
10/02/2020
ഓ​ട​യോ​ട്ടു​മ്മ​ൽ കോ​ള​നി​യി​ൽ സ്​​ഥാ​പി​ച്ച കി​ണ​റും പ​മ്പ് ഹൗ​സും

വെ​ങ്ങ​പ്പ​ള്ളി: പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി പ്ര​കാ​രം വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​യോ​ട്ടു​മ്മ​ൽ കോ​ള​നി​യി​ൽ നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി നി​ല​ച്ച​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച കി​ണ​ർ മ​ലി​ന​മാ​യ​താ​ണ് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങാ​നി​ട​യാ​ക്കു​ന്ന​ത്. 18 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഓ​ട​യോ​ട്ടു​മ്മ​ൽ പ്ര​ദേ​ശ​ത്ത് 2008-2009 വ​ർ​ഷ​ത്തി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി സ്​​ഥ​ാപി​ച്ച​ത്. 

സ​മീ​പ​ത്തെ കി​ണ​റി​ൽ​നി​ന്ന്​ മോ​​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച പ​ദ്ധ​തി കു​റെ കാ​ലം ന​ട​ന്നെ​ങ്കി​ലും കി​ണ​ർ മ​ലി​ന​മാ​യ​തോ​ടെ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. കി​ണ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി ന​ട​ക്കാ​താ​യ​തോ​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പ​മ്പ് ഹൗ​സും മോ​ട്ടോ​റു​ക​ളും നോ​ക്കു​കു​ത്തി​യാ​യി. കി​ണ​ർ ശു​ചീ​ക​രി​ച്ച് കു​ടി​വെ​ള്ള പ​ദ്ധ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Loading...
COMMENTS