വെള്ളമുണ്ട: ഭക്ഷ്യയോഗ്യമല്ലാത്ത റേഷൻസാധനങ്ങൾ നാട്ടുകാർ ഇടപെട്ട് തിരിച്ചയച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടേനാല് ടൗണിലെ എ.ആർ.ഡി ഒന്ന് റേഷൻ കടയിൽ ഇറക്കാനായി കൊണ്ടുവന്ന പഴകിയ ഗോതമ്പും മറ്റുമാണ് നാട്ടുകാർ വാഹനത്തിൽ നിന്ന് ഇറക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചത്.
മാനന്തവാടി സപ്ലൈ ഓഫിസ് ഗോഡൗണിൽ നിന്നും കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങളാണ് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ കണ്ടെത്തിയത്. വാഹനത്തിെൻറ ചുറ്റുഭാഗത്തും ചാക്കിനു മുകളിലും പ്രാണികളെ കൂട്ടത്തോടെ കണ്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ചാക്കിനകത്തെ ഗോതമ്പ് മുഴുവൻ പ്രാണികൾ കയറി പൊടിഞ്ഞ നിലയിലായിരുന്നു. അടുത്ത കാലത്തായി റേഷൻ സാധനങ്ങൾക്കെതിരെ വ്യാപക പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.