വൈത്തിരി: താലൂക്ക് ആശുപത്രിയോടുചേർന്ന് ഒ.പി വിഭാഗത്തിനായി പ്രത്യേകം നിർമിച്ച കെട് ടിടം നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമാകും. കോടി രൂപ മുടക്കി എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി കൽപറ്റ ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടത്തിെൻറ പണി പൂർത്തീകരിച്ചത്. സ്ഥലപരിമിതി മൂലം പ്രവർത്തനം താളംതെറ്റിയ നിലയിലായിരുന്നു. തീരെ അപര്യാപ്തമായ കൊച്ചു മുറിയിലാണ് ഒ.പി കൗണ്ടർ പ്രവർത്തിക്കുന്നത്. ഒ.പി വിഭാഗം ഡോക്ടർമാർ ഇരിക്കുന്നതും അസൗകര്യങ്ങൾക്ക് നടുവിലാണ്. ഒരേമുറിയിൽ മുഖത്തോടു മുഖമായി മേശയിട്ടാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്.
രോഗികൾ കാത്തിരിക്കുന്നതാകട്ടെ പുറത്തെ വരാന്തയിലെ തുറസ്സായ ഏരിയയിലും. താലൂക്ക് ആശുപത്രിയിൽ പുതിയ മെറ്റേർണിറ്റി ബ്ലോക്കിെൻറ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇരുനില കെട്ടിടത്തിൽ ഗൈനക്കോളജി, മെഡിസിൻ, സർജറി, ഇ.എൻ.ടി, ഒഫ്താൽമോളജി, പീഡിയാട്രിക്, ഫാർമസി എന്നീ ഒ.പികൾ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് രാഹുൽ ഗാന്ധി എം.പി നിർവഹിക്കും. ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ തമ്പി, സ്ഥിരംസമിതി അധ്യക്ഷ ജിൻസി സണ്ണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.