സുല്‍ത്താന്‍ ബത്തേരി: ക്ലാസ്മുറിയിൽനിന്ന് പാമ്പുകടിയേറ്റ് ഗവ. സർവജന ഹയര്‍ സെക് കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ ജില്ലയിലുടനീ ളം പ്രതിഷേധാഗ്നി ആളിപ്പടർന്നു. രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനുമുന്നിൽ പ്രതി ഷേധിച്ചപ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ഓഫിസുകൾക്കുമുന്നിലും തെ രുവിലും പ്രക്ഷോഭം ഉയർന്നു. സ്കൂളിനുമുന്നിലെ രക്ഷിതാക്കളുടെ പ്രതിഷേധം വാക്കേറ്റ ത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയപ്പോൾ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഡി.ഡി ഓഫിസ് എം.എസ്.എഫ് ഉപരോധിച്ചു
കല്പറ്റ: വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. സ്കൂള്‍ അധികൃതരില്‍നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പ്രധാനാധ്യാപകര്‍ക്ക് ജില്ല വിദ്യാഭ്യാസ ഓഫിസര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ മുഖേന നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കി. ജില്ല പ്രസിഡൻറ് പി.പി. ഷൈജല്‍, ജനറല്‍ സെക്രട്ടറി റമീസ് പനമരം, സെക്രട്ടറിമാരായ ഷംസീര്‍ ചോലക്കല്‍, റിന്‍ഷാദ് മില്ലുമുക്ക്, കല്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, ഷമീര്‍ ഒടുവില്‍, സല്മാന് ഫാരിസ്, അഷ്കര്‍ ഓടത്തോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എസ്.എഫ്.ഐ പ്രതിഷേധ മാർച്ച്
സുൽത്താൻ ബത്തേരി: എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബത്തേരിയിൽ നടന്ന മാർച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.എസ്. വൈഷ്ണവി ഉദ്ഘാടനം ചെയ്തു. ബത്തേരി ഏരിയ സെക്രട്ടറി ടി.പി. ഋതുഷോഭ്, പ്രസിഡൻറ് വിനീഷ് കുമാർ എന്നിവർ സംസാരിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു
മാനന്തവാടി: സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു. ആശുപത്രി സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധസമരം. എം.ജി. ബിജു, എ.എം. നിശാന്ത്, അസീസ് വാളാട്, മുജീബ് കോടിയാടന്‍, പി.എം. ബെന്നി, സുശോഭ് ചെറുകുമ്പം, ഷംസീര്‍ അരണപ്പാറ എന്നിവർ നേതൃത്വം നല്കി. ബത്തേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെപ്യൂട്ടി ഡി.എം.ഒയെ ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. രാജേഷ് കുമാർ, ജഷീർ പള്ളിവയൽ, സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, റിനു ജോൺ, അനുമോദ് മലവയൽ, അമൽജോയ്, ലയണൽ മാത്യു, നൗഫൽ കൈപ്പഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.