പൊഴുതന: പതിറ്റാണ്ടുകളായി കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന അച്ചൂർ നാലാം നമ്പർ പ് രദേശവാശികളുടെ ദുരിതത്തിന് അറുതിയാകുന്നു. സന്നദ്ധ സംഘടനയും പൊഴുതന ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു. പൊഴുതന പഞ്ചായത്തിലെ 11ാം വാർഡിൽ ഉൾപ്പെടുന്ന അച്ചൂർ നാലാംനമ്പർ പ്രദേശത്ത് 60 കുടുംബങ്ങളാണ് ലക്ഷംവീട് കോളനികളിലടക്കം താമസിക്കുന്നത്. കുടിവെള്ള പദ്ധതികളുടെ അഭാവംമൂലം കടുത്ത ജലക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കൊടിയ വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.
നിലവിൽ പഞ്ചായത്ത് കുടിവെള്ള പദ്ധതി പ്രകാരം പണം നൽകി ആഴ്ചയിൽ മൂന്നുദിവസം ഇടവിട്ട് കുടിവെള്ളത്തിന് കാത്തിരിക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ള കുടുംബങ്ങൾ. വേനൽ അടുക്കുമ്പോൾ രൂക്ഷമാകുന്ന കുടിവെള്ളപ്രശ്നം മൂലം പലർക്കും ലഭിക്കുന്ന വെള്ളത്തിെൻറ അളവ് ഗാർഹിക ആവശ്യത്തിന് പോലും മതിയാകാറില്ല. നാട്ടുകാരുടെ നിരന്തരമായ ആവശ്യം പൊതുജന ശ്രദ്ധയിൽ എത്തിയതോടെ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലക്ക് വാങ്ങി. പറമ്പിൽ പൊതുകിണർ നിർമിക്കുകയും പഞ്ചായത്തിെൻറ ഫണ്ട് ഉപയോഗിച്ച് ഏഴുലക്ഷം രൂപ ചെലവിൽ നാലാം നമ്പറിന് സമീപം കുടിവെള്ള ടാങ്ക് നിർമിക്കുകയുമാണ് ചെയ്യുന്നത്. എല്ലാ കുടുംബങ്ങൾക്കും പൊതു ടാപ്പ് വഴി കുടിവെള്ളം ലഭ്യമാകുന്ന പദ്ധതി വരുന്ന മാസത്തോടെ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.