Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാത്തിരിപ്പിന് വിരാമം:...

കാത്തിരിപ്പിന് വിരാമം: അ​ച്ചൂ​ർ നാ​ലാം ന​മ്പ​ർ നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തും

text_fields
bookmark_border
കാത്തിരിപ്പിന് വിരാമം: അ​ച്ചൂ​ർ നാ​ലാം ന​മ്പ​ർ നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തും
cancel
camera_alt???????? ?????? ?????????? ???????????????? ???????????? ???????

പൊ​ഴു​ത​ന: പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​മോ​ടു​ന്ന അ​ച്ചൂ​ർ നാ​ലാം ന​മ്പ​ർ പ് ര​ദേ​ശ​വാ​ശി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​കു​ന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​യും പൊ​ഴു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ 11ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ച്ചൂ​ർ നാ​ലാം​ന​മ്പ​ർ പ്ര​ദേ​ശ​ത്ത് 60 കു​ടും​ബ​ങ്ങ​ളാ​ണ് ല​ക്ഷം​വീ​ട് കോ​ള​നി​ക​ളി​ല​ട​ക്കം താ​മ​സി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം​മൂ​ലം ക​ടു​ത്ത ജ​ല​ക്ഷാ​മ​മാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൊ​ടി​യ വേ​ന​ലി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കും.

നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​കാ​രം പ​ണം ന​ൽ​കി ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം ഇ​ട​വി​ട്ട് കു​ടി​വെ​ള്ള​ത്തി​ന് കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ. വേ​ന​ൽ അ​ടു​ക്കു​മ്പോ​ൾ രൂ​ക്ഷ​മാ​കു​ന്ന കു​ടി​വെ​ള്ള​പ്ര​ശ്നം മൂ​ലം പ​ല​ർ​ക്കും ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​െൻറ അ​ള​വ് ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​ന് പോ​ലും മ​തി​യാ​കാ​റി​ല്ല. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം പൊ​തു​ജ​ന ശ്ര​ദ്ധ​യി​ൽ എ​ത്തി​യ​തോ​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്​​ഥ​ലം വി​ല​ക്ക് വാ​ങ്ങി. പ​റ​മ്പി​ൽ പൊ​തു​കി​ണ​ർ നി​ർ​മി​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​െൻറ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ നാ​ലാം ന​മ്പ​റി​ന് സ​മീ​പം കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും പൊ​തു ടാ​പ്പ് വ​ഴി കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി വ​രു​ന്ന മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story