മേപ്പാടി: തെരുവുവിളക്കുകൾ ഏറിയപങ്കും കണ്ണടച്ചതോടെ മേപ്പാടി ടൗണിലൂടെ രാത്രിയുള ്ള സഞ്ചാരം പ്രയാസകരമായി. രാത്രിയായാൽ ടൗൺ ഇരുട്ടിലാകും. പ്രധാന ജങ്ഷനിൽ (കെ.ബി റോഡ് ജങ്ഷൻ) സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് മാസങ്ങളായി. അത് നന്നാക്കാനും നടപടിയില്ല. ഗ്രാമപഞ്ചായത്ത് ഇവിടെ സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി പരസ്യ ബോർഡിലെ പ്രകാശമാണ് രാത്രിയിൽ ഏക ആശ്രയം. റോഡരികിലെ വൈദ്യുതിക്കാലുകളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾ ഏതാണ്ടെല്ലാം തന്നെ പ്രവർത്തനരഹിതമാണ്. ബസ്സ്റ്റാൻഡിൽ ഒരു ലോ മാസ്റ്റ് ലൈറ്റ് ഉണ്ട്.
വൈകീട്ട് 6.30 കഴിഞ്ഞാൽ ബസുകൾ ഒന്നും സ്റ്റാൻഡിൽ കയറാത്തതിനാൽ യാത്രക്കാർ ഇവിടെ തങ്ങാറില്ല. അതിനാൽ, ആ ലൈറ്റും വലിയ ഗുണം ചെയ്യുന്നില്ല. ടൗൺ ആകെ സി.സി.ടി.വി നിരീക്ഷണത്തിന് കീഴിലാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. അതിെൻറ തുടക്കമെന്നോണം ബസ്സ്റ്റാൻഡിൽ സി.സി.ടി.വി സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, അത് ടൗണിലെല്ലായിടത്തേക്കും വ്യാപിപ്പിക്കാൻ തുടർനടപടിയുണ്ടായില്ല. ബസ്സ്റ്റാൻഡിൽ സ്ഥാപിച്ചവ തന്നെ ഇപ്പോൾ പ്രവർത്തനക്ഷമമാണോ എന്നതിൽ വ്യക്തമല്ല. ടൗണിലും പരിസരത്തുമുള്ള കേടായ തെരുവുവിളക്കുകളും കെ.ബി ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.