പുൽപള്ളി: സംസ്കാര ചടങ്ങിന് പള്ളിമുറ്റത്ത് എത്തിയവരെ തേനീച്ചക്കൂട്ടം ആക്രമിച്ചു. പള്ളി കെട്ടിടത്തിലെ തേനീച്ചക്കൂട്ടം ഇളകിയെത്തി ആളുകളെ കുത്തുകയായിരുന്നു. ശശിമല ഉ ണ്ണീശോ പള്ളിയിൽ മൃതദേഹസംസ്കാരത്തിന് എത്തിയവരുടെ നേരെയായിരുന്നു ആക്രമണം. പള്ളി കെട്ടിടത്തിൽ വൻ തേൻകൂടുകൾ ഉണ്ടായിരുന്നു. ഇവയിൽ നിന്നാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പരിക്കേറ്റവരെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാള മനോരമ പുൽപള്ളി ലേഖകൻ സാജൻ മാത്യു കുടിലിൽ (50), ശശിമല സ്വദേശികളായ ഗോപൻ (45), ബെന്നി (45), ദേവസ്യ (65), സിസ്റ്റർ സെലിൻ ജോസ് (46), ജിൻസി (30), ഏലമ്മ (32), രാജമ്മ (60), ബീന (37), അന്നക്കുട്ടി (42), ഏലിയാമ്മ (83), ബിജു (48) തുടങ്ങിയവർക്കാണ് പരിേക്കറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.