സുല്‍ത്താന്‍ ബത്തേരി: ഒാടിക്കൊണ്ടിരുന്ന ഒാേട്ടാറിക്ഷക്കു മേൽ ദേശീയ പാതയോരത്തെ മരം വ ീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബത്തേരി -മൈസൂരു റോഡില്‍ ഗീതാഞ്ജലി പമ്പിനു സമീപം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പാതയോരത്ത് നിന്നിരുന്ന വന്മരം ഓട്ടോറിക്ഷയുടെ മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കുപ്പാടി സത്താര്‍കുന്നില്‍ ഷിജുവിന് (32) സാരമായി പരിക്കേറ്റു. ഇയാളെ ഉടനെ ബത്തേരിയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മരം വീണ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അടിഭാഗം ദ്രവിച്ചതാണ് മരം ഒടിഞ്ഞുവീഴാന്‍ കാരണം. ദേശീയ പാതയോരത്ത് അപകട ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.