വൈദ്യുതിപ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ വൈദ്യുതി ലഭിക്കാത്ത കുടുംബങ്ങളുടെ പ്രശ്നത്തെക്കുറിച്ച് തമിഴ്നാട് കർഷകസംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ നിവേദനം നൽകി. ഊട്ടിയിലെത്തിയ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് കർഷകസംഘം നേതാക്കളായ എൻ. വാസു, സി. മുരുകൻ, കെ.കെ. കുഞ്ഞുമുഹമ്മദ്, ടി.പി.അരവിന്ദൻ എന്നിവരടങ്ങിയ സംഘം നിവേദനം നൽകിയത്. തമിഴ്നാട്ടിലേക്ക് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജില്ലയാണ് നീലഗിരി. എന്നാൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് വൈദ്യുതി ലഭിക്കാത്തതുകാരണം വളരെയേറെ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. സർക്കാർ നൽകിയ ഇലക്േട്രാണിക് ഉപകരണങ്ങൾവരെ വീട്ടിൽ കേടുവന്നുപോവുകയാണ്. ജന്മിത്വനിരോധന നിയമംമൂലം നിലമ്പൂർ കോവിലകം ഭൂമി സർക്കാറിേൻറതാക്കി. ഇത് ചോദ്യംചെയ്ത കോവിലകം കോടതിയെ സമീപിച്ചതോടെയാണ് സെക്ഷൻ 17 വിഭാഗം ഭൂമിയാക്കി മാറ്റിയത്. സർക്കാറിന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് 2010 ൽ ഇതുസംബന്ധിച്ച് കോടതിവിധി വന്നു. എന്നാൽ, അധികാരികൾ ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തമായ റിപ്പോർട്ട് നൽകാത്തതുമൂലം സെക്ഷൻ 17, 53 വിഭാഗം ഭൂമി കൈവശമുള്ളവർ വൈദ്യുതി ലഭിക്കാതെ പ്രയാസപ്പെടുകയാണ്. 2002 മുതൽ 2004 വരെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉത്തരവുപ്രകാരം മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകി വൈദ്യുതികണക്ഷൻ നൽകിയിരുന്നു. പിന്നീട് അപേക്ഷിച്ചവർക്ക് ലഭിക്കാതെ വന്നിരിക്കുകയാണ്.
Tags:    
News Summary - Electricity issue-gudallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.