കുറുമ്പാല പ്രദേശം വെള്ളത്തിൽ​

പുതുശ്ശേരിക്കടവ്: ബാണാസുര അണക്കെട്ടി​െൻറ ഷട്ടറുകൾ തുറന്നേതാടെ കുറുമ്പാല പ്രദേശം വെള്ളത്തിലായി. തേർത്ത്കുന്ന് കാട്ടുപാലിയണകുന്ന് ഏടക്കാടികുന്ന് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നു. ഏക്കർകണക്കിന് കൃഷി നശിച്ചിട്ടുണ്ട്. ഈ വഴിയിലെ പ്രധാന റോഡായ ബാങ്ക്കുന്ന്-പുതുശ്ശേരിക്കടവ് റോഡുമായി ബന്ധിപ്പിക്കുന്ന എല്ലാ അനുബന്ധ റോഡുകളും വെള്ളത്തിലായി. പ്രദേശവാസികളെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന തേർത്ത്കുന്ന്-വെളിയർണ റോഡിൽ പെെട്ടന്ന് വെള്ളം കയറുന്നത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ഏകദേശം 300 മീറ്റർ ഭാഗം വയൽക്കരയോട് ചേർന്നാണുള്ളത്. ഇതി​െൻറ ഉയരം വർധിപ്പിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടാനാകുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.