ഡ്രൈവിങ്ങിനി​െട ദേഹാസ്വാസ്​ഥ്യം: കെ.എസ്.ആർ.ടി.സി ബസിടിച്ച്​ കാർ തകർന്നു

സുൽത്താൻ ബത്തേരി: ഡ്രൈവിങ്ങിനിെട ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച കാർ തകർന്നു. നിയന്ത്രണം വിട്ട ബസ് പിറകിലിടിച്ചതോടെ കാർ തൊട്ടു മുന്നിലെ കെ.എസ്.ആർ.ടി.സി ബസിനടിയിൽ കയറി തകരുകയായിരുന്നു. ബത്തേരി ട്രാഫിക് ജങ്ഷനു സമീപം ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന കാറിനു പിറകിലിടിച്ചതാണ്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻഭാഗം മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് ഇടിച്ചുകയറി. കാറി​െൻറ ബോണറ്റിനും ബംപറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.